യാത്രകൾ കുറച്ചുകൂടി നീളമുള്ളതും, വ്യത്യസ്തമായ ദേശങ്ങളിലൂടെയും ആകണം എന്നൊരു തോന്നൽ.
മുഖപുസ്തകത്തിലെ യാത്രാവിവരണ താളുകൾ തിരഞ്ഞും , കേട്ടറിവുള്ള
ദേശങ്ങളുടെ ഭൂപടം നോക്കിയും ഒരു
സ്ഥലം കണ്ടെത്തി. വാൽപാറ ! കേട്ടറിവ്
മാത്രമേ ഉള്ളൂ ... പോകേണ്ട റൂട്ടുകളൊക്കെ
ഗൂഗിൾ ഭൂപടത്തിൽ നോക്കി ചിത്രങ്ങളാക്കി
മൊബൈലിൽ സൂക്ഷിച്ചു . ഞങ്ങൾ നാലുപേർ , സുൻഹീഷ്
, അജി , ബിനേഷ് .രണ്ട് ദിവസത്തെ
യാത്ര വേണം. തണ്ടർബേർഡ്
ചെക്കപ്പ് ഒക്കെ ചെയ്ത് പോകാനൊരുങ്ങിനിന്നു
. യാത്രക്ക് വേണ്ടതെല്ലാം തലേദിവസം
തെന്നെ തയ്യാറാക്കി വെച്ചിരുന്നു .
13 നവംബർ
2015 ന് രാവിലെ 5.30 ന്
പ്രാർത്ഥനയോടെ യാത്ര തുടങ്ങി . രാവിലെ
കഴിച്ചിട്ട് പോകാൻ ദോശയും
ചായയും , പിന്നെ കൊണ്ടുപോകാൻ
നമ്മുടെ തന്നെ കപ്പയും
പിന്നെ മുളകിട്ട നല്ല മത്തിക്കറിയും എൻറെ പെണ്ണ്
ഒരുക്കിതന്നു . മുക്കം മാണാശ്ശേരിയിൽ പോയി
ബിനേഷിനെയും കൂട്ടി കടലുണ്ടിയിലുള്ള സുഹൃത്ത്
സുൻഹീഷിന്റെ വീട്ടിലേക്ക് . അവിടെ അവനും അജിയും കാത്തുനിൽപുണ്ടായിരുന്നു. അങ്ങനെ
അവിടെനിന്നും പ്രഭാതഭക്ഷണവും കഴിച്ചു ഞങ്ങൾ നാലു പേർ യാത്ര തുടർന്നു .
തിരൂർ , പൊന്നാനി , തൃശൂർ ഇരിങ്ങാലക്കുട വഴി യാത്ര.
യാത്രക്ക് നമ്മുടെ തണ്ടർബെർഡും പിന്നെ
ബജാജ് പൾസറും , രണ്ടുപേർക്കും ഒരു
ക്ഷീണവും ഇല്ല . വെയിൽ ശക്തമായപ്പോഴേക്കും
ആതിരപ്പള്ളി റൂട്ടിൽ എത്തിയതിനാൽ യാത്രാക്ഷീണം
നന്നേ കുറഞ്ഞു . പോകുന്ന വഴിനീളെ
ഒരുപാട് കാഴ്ചകൾ കാണാനുണ്ട് , പക്ഷെ
വാൽപാറയിൽ രാത്രി ആകുമ്പോഴേക്കും എത്തണമല്ലോ
എന്ന് കരുതി ആതിരപ്പള്ളിയിൽ മാത്രം
ഇറങ്ങി കണ്ടു . കാണേണ്ട കാഴച്ചതന്നെ
! സമയം ഉച്ചകഴിഞ്ഞിരുന്നു . കൊണ്ടുവന്ന കപ്പയും മീൻകറിയും
വയറുനിറച്ച് കഴിച്ചു . പുഴയിലെ മീനുകൾക്കും
കുറച്ച് കപ്പ കൊടുത്തു . ഇനി
നേരെ വാല്പാറക്ക് .
ഫോറസ്റ്റ്
ചെക്ക്പോസ്റ്റിൽ നിന്നും എഴുതിത്തന്ന പേപ്പർ
വാങ്ങിയപ്പോൾ ഓഫിസറുടെ ചോദ്യം , ഇന്ന്
മടങ്ങി വരില്ലല്ലോ എന്ന് ! അങ്ങനെ കാടിന്റെ നടുവിലൂടെ
ഉള്ള മനോഹരമായ
യാത്ര ! കാടിനെതൊടാൻ എന്ന
ഫ്ലാഗുമായി കുറച്ചുപേർ ബുള്ളറ്റിൽ , പാലക്കാടുനിന്നും
വന്നവരാണ് , അവരെയും പരിചയപെട്ട് യാത്ര
തുടർന്നു . റോഡിന്റെ
ഇരുവശങ്ങളിലും ഉള്ള ഈറ്റ
കാടുകൾ ഞങ്ങളെ തലോടികൊണ്ടിരുന്നു . പരിചയമില്ലാത്ത
പലകിളികളുടെയും ശബ്ദം യാത്രക്ക് ഈണം
പകർന്നുകൊണ്ടിരുന്നു . കാടിനെ ആസ്വദിച്ച് , പുഴകളും
ഡാമുകളും കണ്ട് യാത്ര തുടർന്നു.
സമയം വൈകുന്നേരം ആയിരിക്കുന്നു
. ഈ വഴി
ആനകളുടെ വിഹാരകേന്ദ്രമാണ് . തമിഴ്നാട് ചെക്പോസ്റ്റ് എത്തിയിരിക്കുന്നു
.ഫോറസ്റ്റ് ഓഫീസിൽ നിന്നും തന്ന
പേപ്പർ കാണിച്ചു യാത്ര തുടർന്നു
. ഇരുവശവും തേയില തോട്ടങ്ങൾ, സന്ധ്യാസമയം തീറ്റതേടി
ഇറങ്ങുന്ന കാട്ടുകോഴികൾ , തികച്ചും
ആസ്വാദ്യകരം . അങ്ങനെ വാൽപാറയിൽ എത്തിയിരിക്കുന്നു.
ഒരു കൊച്ചു ടൌണ്‍
. നല്ല തണുപ്പ് . താമസസൗകര്യത്തെകുറിച്ച് സുഹൃത്തായ
സലിൽ പറഞ്ഞിരുന്നു , അതുനോക്കി
ഒന്നുകറങ്ങി .ഞങ്ങളുടെ നിൽപുകണ്ടിട്ടാവം ഒരാൾ
റൂമുണ്ടെന്നു പറഞ്ഞുവന്നു . കുഴപ്പമില്ലാത്ത റും , നാലുപേർക്ക് 1200. കുളിച്ച്
, അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെ വാങ്ങി
സുൻഹീഷിന്റെ വീട്ടിൽനിന്നും കൊണ്ടുവന്ന ചപ്പാത്തിയും കടലക്കറിയും
കഴിച്ച് കഥകളൊക്കെ പറഞ്ഞ് , സുഖംആയ
ഒരുറക്കം .
രാവിലെ എഴുന്നേറ്റു കുളിച്ച് ഞാനും സുൻഹീഷും
ഒന്നു കറങ്ങാമെന്നുകരുതി വഴിയിൽ കണ്ട ഒരാളോട്
ചോദിച്ചു . അടുത്തൊരു ഡാം ഉണ്ട്
. എന്നാൽ അങ്ങോട്ട് പോകാം എന്ന്
കരുതി യാത്ര തുടർന്നു . സൂര്യൻ
ഉദിച്ച് വരുന്നതേയുള്ളൂ ,നല്ലതണുപ്പ്ണ്ട് . ഏവിടെ നോക്കിയാലും ഒരുപാട്
കിളികൾ . തേയിലതോട്ടതിനുനടുവിലൂടെയുള്ള റോഡ്
, പലസ്ഥലത്തും വന്യജീവികൾ മുരിച്ചുകടക്കുന്നു എന്ന
അറിയിപ്പുകൾ . ദൂരെ തേയിലതോട്ടത്തിൽ ഒരു
കാട്ടുപോത്ത് മേഞ്ഞുനടക്കുന്നു. ഡാമിലേക്ക് പോകുന്ന വഴിയിൽ
ഒരു സുന്ദരി ചൂളക്കാക്ക
ഞങ്ങൾക്ക് പോസ് ചെയ്ത് തന്നു
. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു
ചെക്ക്പോസ്റ്റ് , ഒൻപതുമണിക്ക് ശേഷമേ ഇങ്ങോട്ട് ആളെ
വിടുകയുള്ളൂ , റ്റൈഗർ റിസർവ്
ആണ് എന്നയാൾ പറഞ്ഞു
. അങ്ങനെ തിരിച്ച്
റൂമിലെത്തി തൊട്ടടുത്തുള്ള അയ്യപ്പ ഹോട്ടലിൽ കയറി
പൂരിയും , ദോശയും , വടയും ചായയും
ഒക്കെ കഴിച്ചു . നല്ലരുചി , ഹോട്ടൽ
മലയാളികളുടെയാണ് .
അങ്ങനെ ഞങ്ങൾ തിരിച്ചുള്ള യാത്ര
തുടങ്ങി . ഷോളയാർ
ചുരമിറങ്ങി പൊള്ളാച്ചിക്ക് . പൊള്ളാച്ചിയിൽ നിന്നും പാലക്കാട് വന്നാൽ
പറംബിക്കുളവും നെല്ലിയാമ്പതിയും ഉണ്ട് . അന്വേഷിച്ചപ്പോൾ പരമ്പിക്കുളത്തെക്ക്
ബൈക്കിൽ കടത്തിവിടില്ല ...പിന്നെ നെല്ലിയാമ്പതി തന്നെ
ശരണം . പൊള്ളാച്ചി
, മീനാക്ഷിപുരം വഴി നെല്ലിയാമ്പതി
. കേശവൻപാറയും ആത്മഹത്യാമുനമ്പും കണ്ടുകഴിഞ്ഞപോൾ തന്നെ നേരം ഒരുപാടായി
. ഇനിയും കിലോമീറ്ററുകൾ ഒരുപാട് താണ്ടണം വീട്ടിലെത്താൻ
. നെന്മാറ എത്തിയപ്പോഴേക്കും നേരം ഇരുട്ടിതുടങ്ങി .കോഴിക്കൊഡേക്കുള്ള
വഴിയും ചോദിച്ച് യാത്ര ... ആലത്തൂർ
- ഒറ്റപ്പാലം - മണ്ണാർക്കാട് - മലപ്പുറം - രാമനാട്ടുകര - മുക്കം
- താമരശ്ശേരി വഴി വീട്ടിലെത്തിയപ്പോഴേക്കും
സമയം 12.30 . ആകെ ഓടിയദൂരം
730 കിലൊമീറ്റെർ . രണ്ടു ദിവസത്തെ യാത്രയിൽ
നല്ല കാലാവസ്ഥയും
തന്ന ദൈവത്തിനു നന്ദി
. വീടിലെത്തി കുളിച്ച് സുഖമായി ഒരുറക്കം...പുതിയ വഴികളും കാഴ്ചകളും
സ്വപ്നം കണ്ടുകൊണ്ട് .