Monday 29 July 2013

വയനാടൻ ചുരത്തിലൂടെ ഒരു യാത്ര ...

പപ്പു എന്ന മഹാ നടൻറെ  വാക്കുകളാൽ എല്ലാവരും എപ്പോഴും ഓർക്കുന്ന "നമ്മുടെ താമരശ്ശേരി ചുരത്തിലൂടെ" ആണ് യാത്ര. പല തവണ ചുരം കയറിയിട്ടുണ്ടെങ്കിലും, ഓരോ പ്രാവശ്യം കാണുമ്പോളും  പല മുഖമാണ്   ചുരം നല്കുന്നത്. ഈ യാത്രക്ക് രണ്ട്  പ്രത്യേകതകൾ കൂടി ഉണ്ട്. ഒന്ന് , എന്റെ ഭാര്യയും കൂടെവരുന്നുണ്ട്   എന്നതും  പിന്നെ പോകുന്നത് പുതിയ ബുല്ലെറ്റിലും ആണെന്നതാണ് .

ഞങ്ങൾ യാത്ര തുടങ്ങി. ഒരു നിറഞ്ഞു നിൽക്കുന്ന അണക്കെട്ടെന്നപോലെ കാർമേഘങ്ങൾ ആകാശത്ത് ഉണ്ടായിരുന്നു . ഞങ്ങൾ പതുക്കെ ചുരം കയറി തുടങ്ങി.  ചെറുപ്പം മുതൽ കുറെ പോയിട്ടുല്ലതാണ് ഈ വഴിയൊക്കെ. പക്ഷെ ഇപ്പോ ചുരം വളരെ സുന്ദരമായിരിക്കുന്നു. നല്ല മഴക്കലം ആയതുകൊണ്ടാകാം  ഇങ്ങനെ ... മഴക്കാലത് ചുരത്തിന് പ്രത്യേകസൗന്ദര്യമാണ്. മഴയതുണ്ടാകുന്ന ചെറിയ വെള്ളച്ചാട്ടങ്ങളും അരുവികളും പാറകളിലും മറ്റും ഉണ്ടാകുന്ന പച്ചപുല്ലുകളും പിന്നെ ഭൂമിയെ പുതഛ്  എത്തുന്ന കോടമഞ്ഞും എല്ലാം നമ്മുടെ കണ്ണിനെ കണ്ണിമവെട്ടാൻ  പറ്റാത്തപോലെ കാഴ്ച്ചകലോരുക്കിക്കൊണ്ടേ   ഇരുന്നു .




റോഡരുകിൽ ഇരിക്കുന്ന കുരങ്ങന്മാരെ കണ്ട്‌   അവരോടെ കളിച്ചും ചിരിച്ചും ഞങ്ങൾ പോകുന്നതിനിടക് റോഡിൽ ഒരു കുഞ്ഞു കുരങ്ങൻ വണ്ടിതട്ടി കിടക്കുന്നു... വണ്ടിയിൽ വരുന്ന ആളുകൾ അവർക്ക് ഭഷണം കൊടുക്കുന്നത് വാങ്ങുന്നതിനിടക്ക് വണ്ടി തട്ടി  ചത്തുപോയതാണെന്ന് തോന്നുന്നു. പാവം കുരങ്ങുകൾ, ഇപ്പോൾ അവയുടെ പ്രജനന  കാലമാണെന്നു  തോന്നി... കാരണം എല്ലാ അമ്മക്കുരങ്ങന്മാരുടെയും മടിയിൽ ചെറിയ കുട്ടിക്കുരങ്ങുകളുണ്ടായിരുന്നു. മഴയത്ത് അവ  ഈ കുഞ്ഞുങ്ങളെയുമായി എന്ത് ചെയ്യുമോ ആവോ?  അങ്ങനെ ഞങ്ങൾ വീടും ചുരം കയറിക്കൊണ്ടിരുന്നു.




ആകെ ഒൻപത് വളവുകൾ  ചുരത്തിൽ  ഉണ്ട് . ഞങ്ങൾ ഏഴാമത്തെ വളവുകഴിഞ്ഞപ്പോൾ ഭൂമിയെ വരിപ്പുണരുംപോലെ കോട ഇറങ്ങിതുടങ്ങി . റോഡ്‌ കാണാനാകത്തവിധം   കോട വന്നുകഴിഞ്ഞു. കൂടെ വിങ്ങിപൊട്ടികരയുന്ന കുട്ടിയെപ്പോലെ മേഘങ്ങൾ മഴയായ് വന്നു തുടങ്ങി . ഞങ്ങൾ ബാഗിൽ നിന്നും ക്യാമറ എടുത്ത് കുറച് ഫോട്ടോസ് എടുത്തപ്പോഴേക്കും മഴ ശക്തികൂടി വന്നു. ഞങ്ങൾ ക്യാമറ ബാഗിലാക്കി കുറച്ച്കൂടി പോയപ്പോഴേക്കും  ഞാൻ മുഴുവനും നനഞ്ഞിരുന്നു . പിന്നെ മഴയെ കാര്യമാക്കാതെ നനഞ്ഞു  മുകളിൽ  വ്യൂ പൊയന്റിൽ എത്തി കുറച് ഫോട്ടോസ്  ഒക്കെ എടുത്തു. ഒരു കാപ്പികുടിക്കാമെന്നുകരുതി   ലക്കിടി വരെപോയി, ചെറിയ കടകൾ ഒന്നുമില്ല.  ലക്കിടിയിലാണ്  ചെയിൻ ട്രീ ഉള്ളത്. ഇത് പണ്ട്  ചുരം കണ്ടുപിടിച്ചയാളെ കൊന്നുവെന്നും, അയാളുടെ ആത്മാവിനെ   ബന്ധിച്ചു ഒരു ചങ്ങലിയിലാക്കി മരത്തിൽ ബന്ധിചിരിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്. അവിടെ വണ്ടി നിർത്തി ആ വലിയ മനുഷ്യനെ ഒന്ന് ഓർത്തശേഷം ഞങ്ങൾ   വണ്ടി തിരിച്ചു. ഞങ്ങൾ വരുമ്പോലുണ്ടായിരുന്ന കുരങ്ങന്മാരെ  ഒന്നും കാണാനില്ല. മഴകാരണം എല്ലാം പോയി വല്ല മരപൊത്തിലും   ഒളിക്കുമെന്നു പണ്ട്  അച്ഛന്റെ കൂടെ  ബസിൽ പോകുമ്പോൾ അച്ഛൻ  പറയുമായിരുന്നു... സമയം ഏകദേശം 5 ആയിരുന്നു. ചെറിയ മഴയും  ഇരുട്ടും കോടയും ഉണ്ട് . വണ്ടികളെല്ലാം ലൈറ്റ്  ഇട്ടാണ് വരുന്നത്. അങ്ങനെ ആ മഴ മുഴുവൻ നനഞ്ഞ് ഞങ്ങൾ  വീട്ടിൽ  തിരിച്ചെത്തി.



പ്രകൃതി നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്   അതിന് പകരം ഒന്നും  ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും ബാക്കിയുള്ള വനങ്ങലെങ്കിലും  നശിപ്പിക്കാതെ നമുക്ക് സൂക്ഷിക്കാൻ കഴിയണം.  വരുംതലമുറകൽക് വനം എന്നത് ചിത്രങ്ങളിൽ മാത്രം  കാണാൻ കഴിയുന്ന ഒന്നായി മാറരുത്.