Sunday, 1 March 2015

Really Wild Wyanad

കാടുകൾ... എനിക്ക് പേടിയാണെങ്കിലും വളരെയധികം ഇഷ്ടംതന്നെയാണ് എപ്പോഴും, ഈ കഴിഞ്ഞ ദിവസങ്ങളിൽ വയനാടൻ കാടുകളുടെ വന്യത ചെറുതായി ഒന്നനുഭവിച്ചു. ഞായറാഴ്ച രാവിലെ തന്നെ കാടുകാണാൻ പോകണമെന്ന് തീരുമാനിച്ചു . 5 മണിക്ക് അലാറം അടിക്കുന്നതിൻ മുൻപേ തന്നെ എണീറ്റ്‌ ക്യാമറയുമായ് കാട്ടിലേക്ക് , സൂര്യകിരണങ്ങൾ ഭൂമിയിൽ പതിച്ചുതുടങ്ങിയിട്ടില്ല . പുല്പള്ളി കാട്ടിനിടയിലൂടെയുള്ള റോഡിലൂടെ കുറേ സഞ്ചരിച്ചു ... പിന്നെ അല്പം ചെറിയ റോഡിലൂടെ കാടിനുള്ളിലേക്കും സഞ്ചരിച്ചു ... അവിടെ മലയണ്ണാൻ , കാട്ടുകോഴികൾ , കേഴമാൻ , തൊപ്പിക്കാരൻ പരുന്ത് , മാനുകൾ , കേഴമാൻ തുടങ്ങിയവയെ കണ്ടു . ഇവയുടെ കരച്ചിലും കാടിന്റെ ശബ്ദങ്ങളും കൂടി ആകെ വന്യമായ ഒരന്തരീക്ഷമായിരുന്നു അവിടെ ... നരഭോജി എന്ന കടുവയുടെ കൂട്ടുകാരെങ്ങാനും ഉണ്ടാകുമോ എന്ന പേടിയും മനസ്സിൽ നിറഞ്ഞു ...എന്തായാലും നസീർ സാറിനെപോലെ ഉളള ആളുകളെ സമ്മതിക്കണം ... ഒരു ബിഗ്‌ സല്യൂട്ട്. 5 മണി മുതൽ 8 മണിവരെ കാടിൻറെ അരികിലൂടെ സഞ്ചരിക്കാൻ കഴിഞ്ഞ സന്തോഷത്തോടെ തിരിച്ചു...



























No comments:

Post a Comment