Monday, 30 March 2015

ലക്ഷ്യമില്ലാതെ ഒരു യാത്ര...

യാത്ര തുടങ്ങുന്ന സമയം രാവിലെ അഞ്ചുമണി നല്പതിയഞ്ച് മിനിട്ട്... ഞാനും പിന്നെ സുൻഹീഷും. യാത്ര നമ്മുടെ ബുള്ളറ്റിൽ . നേരം വെളുത്തു തുടങ്ങുന്നതേ ഉള്ളൂ . ആദ്യം ചുരം കയറാം , എന്നിട്ട് തീരുമാനിക്കാം എങ്ങോട്ടാണെന്ന്. ചുരം വരെ വലിയ തണുപ്പൊന്നും തോന്നിയില്ല . എന്നാൽ ലക്കിടി എത്തിയതോടെ കോടയും നല്ല തണുപ്പും തുടങ്ങി . മുഖത്തൊക്കെ ചെറിയ ചാറ്റൽമഴപോലെ വെള്ളം പനിചിറങ്ങുന്നുണ്ട്. ചുരം കയറി ഞങ്ങൾ നേരെ ബാണാസുരസാഗർ ഡാം സൈറ്റിൽ പോകാമെന്ന് കരുതി. അങ്ങനെ അവിടെ എത്തിയപ്പോൾ ഒന്നും കാണാൻ കഴിയാത്തപോലെ കോടമഞ് . സമയം ഏഴ്‌ ആയി . സൂര്യപ്രകാശം തെല്ലും ഭൂമിയെ സ്പർശിച്ചിട്ടില്ല . തണുപ്പും കോടയും നിറഞ്ഞ ആ അവസ്ഥ ഞങ്ങൾ ശെരിക്കും ആസ്വതി്ചു. കാട്ടുതാറാവുകളും മറ്റും അവിടെ ഉണ്ടായിരുന്നു. വെള്ളത്തിൽ നിന്നും ധാരാളം തവള കുഞ്ഞുങ്ങൾ കരയിലേക്ക് കയറാൻ ശ്രമിക്കുനുണ്ടായിരുന്നു, കുറേ എണ്ണം ചത്തുപോയിരിക്കുന്നു. അങ്ങനെ ഞങ്ങൾ യാത്ര തുടർന്നു, മാനന്തവാടിക്ക്. പ്രഭാത ഭക്ഷണം കഴിച്ച് നേരെ കാട്ടിക്കുളം തോല്പെട്ടിവഴി കുട്ട . കാടൊക്കെ നല്ല വെയിലും ചൂടുമായിരുന്നു. കുറച്ചുമാനുകളെ മാത്രമേ കാണാൻ കഴിഞ്ഞുളളൂ. അവിടുന്ന് നാഗർഹൊള വഴി ഒന്നു പോകാമെന്ന്, അവിടെ ചെന്നപ്പോഴാണ് അറിയുന്നത് അവിടേക്ക് ബൈക്ക് യാത്ര അനുവദിനീയമല്ല എന്ന് ... അങ്ങിനെ തിരിച്ചുവരുമ്പോഴാണ് തിരുനെല്ലിയുടെ കാര്യം ഓർത്തത് ... തിരുനെല്ലി എത്തി . അമ്പലത്തിൽ കയറിയില്ല, അവിടുത്തെ പാപനാശിനി എന്ന കാട്ടരുവിയിൽ ഒരു കുളി .... നട്ടുച്ചയായിട്ടും നല്ല തണുപ്പ്ഷീണമൊക്കെ പമ്പകടന്നു. ഉച്ചഭക്ഷണം മനന്താവടിയിൽ. തിരിച്ചു വീട്ടിലേക്ക് ... ചുരത്തിൽ പതിവുപോലെ കുറെ കുരങ്ങന്മാരും കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ചുരം രണ്ടാം വളവിൽ നിർത്തി രണ്ടു കട്ടൻചായയും കുടിച്ചു. സൂര്യൻറെ സയാനകിരണങ്ങൾ ചുരത്തിലാകെ സ്വർണപ്രഭ ചൊരിഞ്ഞുകൊണ്ടിരുന്നു. പ്രകൃതിയുടെ ഭിന്ന ഭാവങ്ങൾ നേരിട്ടാസ്വതിക്കാനും അറിയാനും കഴിഞ്ഞ, മറവിയുടെ വിരലുകൾ തൊടാൻ മടിക്കുന്ന നല്ല ഒരു യാത്ര കഴിഞ്ഞ സന്തോഷത്തോടെ ഞങ്ങൾ വീട്ടിലേക്ക്‌ തിരിച്ചു ...










































1 comment: